ജഗദീഷ്, ശ്രേയാ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിറാജ് ഫാന്റസി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘തട്ടുകട മുതല്‍ സെമിത്തേരി വരെ’. എന്ന ചിത്രം ജൂൺ 3 ന് റിലീസ് ആകുന്നു. ഓൺലൈൻ മൂവിസിന്റെ ബാനറിൽ ഷമീർ അലി കെ ആണ് നിർമാണം.
അല്‍ക്കു, ജെന്‍സണ്‍ ആലപ്പാട്ട്, വി കെ ബൈജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മന്‍സൂര്‍ വെട്ടത്തൂര്‍, രാഹുല്‍ രാധാകൃഷ്ണൻ, തിരു
കണ്ണന്‍ സാഗര്‍, സ്‌നേഹ, ബിന്ദു, അനേക ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന ഫർസു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.
നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന ഈ സസ്പെൻസ് ത്രില്ലർ സിനിമയുടെ പശ്ചാത്തല സംഗീതം ഗോപിസുന്ദർ നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം അനീഷ് തിരൂര്‍.