ബാലഭാസ്കറിന്റെ മരണ സംബന്ധിച്ച വെളിപ്പെടത്തലുകൾ: തനിക്ക് വധഭീഷണിയുണ്ടന്ന് കലാഭവൻ സോബി

0
77

കൊച്ചി: ( 13.11.2020) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട മൊഴിയുടെ നുണപരിശോധനാ ഫലം വിശ്വസനീയമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്നറിയിച്ച്‌ കലാഭവന്‍ സോബി രംഗത്ത്.

 

തന്നെ അപായപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്ന് വരുത്തിത്തീര്‍ക്കുമെന്ന് ഇസ്രയേലിലുള്ള കോതമംഗലം സ്വദേശിനി നാട്ടില്‍ പലരോടും പറഞ്ഞതായാണ് സോബിയുടെ ആരോപണം. കോവിഡ് ടെസ്റ്റ് പോസിറ്റീവാക്കിയിട്ട് ബോഡി പോലും ആരെയും കാണിക്കില്ല എന്നും ,കലാഭവന്‍ സോബി ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയായിരിക്കും വരികയെന്നും സോബി പറയുന്നു.

 

ഇസ്രയേലില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഈ യുവതിയാണ് കേസ് നിയന്ത്രിക്കുന്നതെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്.20 ദിവസം മുമ്ബ് സിബിഐ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് നാട്ടില്‍ ചിലരെ വിളിച്ച്‌ പറഞ്ഞപ്പോള്‍ ആ വിവരം താന്‍ സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതാണ്. അതുപോലെ തന്നെ വാര്‍ത്തകള്‍ വരുമ്ബോള്‍ താന്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതായാണ് വിശ്വസിക്കുന്നത്. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി അനന്തകൃഷ്ണന്‍ സാറിനെ വിശ്വാസമാണ്. എന്നാല്‍ ചിലരെ സംശയമുള്ളതായും സോബി അഭിപ്രായപ്പെടുന്നു.

 

ഇസ്രയേലിലുള്ള ഈ യുവതിയെക്കുറിച്ച്‌ വിവരം നല്‍കിയിട്ട് അന്വേഷണ സംഘം ചെറുവിരല്‍ പോലും അനക്കിയിട്ടില്ല. ഓരോ തവണയും കാര്യങ്ങള്‍ മാറ്റിപ്പറയുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. താന്‍ ഒരു കാര്യവും മാറ്റിപ്പറഞ്ഞിട്ടില്ല. പലപ്പോഴും പറഞ്ഞതില്‍ കൂടുതല്‍ പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വിഐപിയുടെ പേര് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഗതികെട്ടിട്ടാണ് ആ പേര് വെളിപ്പെടുത്തിയത്. വൈകാതെ ഈ യുവതിയുടെയും വിഐപിയുടെയും പേരുകള്‍ പുറത്തു വിടുമെന്നും സോബി പറയുന്നു.

 

ഇനി അന്വേഷണ ഏജന്‍സി വിളിച്ചാല്‍ കോടതി വഴിയെ ബന്ധപ്പെടൂ. കേസില്‍നിന്ന് പിന്മാറുന്നില്ല. തനിക്ക് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ല. ഒരിക്കലും ചെയ്യുകയുമില്ല. പക്ഷെ മരിച്ചാല്‍ ഈ കോതമംഗലം സ്വദേശിനിയും അന്വേഷണ സംഘവുമായിരിക്കും ഉത്തരവാദികള്‍. ഈ കേസ് അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതില്‍ എന്നെ ബലിയാടാക്കുകയാണ്. ബാലുവിന്റേത് അപകടമരണമല്ല, ഏറ്റവും വലിയ കൊലപാതകമായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച തന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതോടെ തന്റെയടുത്ത് ഒത്തുതീര്‍പ്പിനെന്ന പേരില്‍ ഒരു സംഘം എത്തിയിരുന്നതായും അതിന് ഇടനില നിന്നത് കോതമംഗലം സ്വദേശിനിയാണെന്നുമായിരുന്നു സോബി നേരത്തെ വെളിപ്പെടുത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് പറഞ്ഞിട്ടും അന്വേഷണ സംഘം വേണ്ട താല്‍പര്യം കാണിച്ചില്ലെന്നാണ് സോബി ഉയര്‍ത്തിയ ഒരു ആരോപണം..

LEAVE A REPLY

Please enter your comment!
Please enter your name here