ജനുവരി 22-ന് ഉത്തർപ്രദേശിലെ അയോധ്യയിൽ നടക്കുന്ന രാംലല്ല ‘പ്രാണ്‍ പ്രതിഷ്ഠ’ ചടങ്ങിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. രാജ്യത്തെ നിരവധി സെലിബ്രിറ്റികൾ ഈ ചടങ്ങിൽ പങ്കെടുക്കും. 7000 പേര്‍ക്കാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണക്കത്ത് നല്‍കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ നിരവധി പ്രമുഖര്‍ക്ക് ചടങ്ങിലേയ്ക്ക് ക്ഷണം ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തുനിന്നും മുൻ ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയ്ക്കും ഭാര്യ ബോളിവുഡ് നടി അനുഷ്‌ക ശർമ്മയ്ക്കും ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുകയാണ്.
ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ‘പ്രാണ്‍ പ്രതിഷ്ഠ’ചടങ്ങിൽ പങ്കെടുക്കാൻ സെലിബ്രിറ്റി ദമ്പതികളായ വിരാട് കോഹ്ലിക്കും അനുഷ്‌ക ശർമ്മയ്ക്കും ഔപചാരിക ക്ഷണം ലഭിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും ഭാര്യ അനുഷ്‌ക ശർമ്മയ്ക്കും മുംബൈയിൽ വച്ചാണ് ക്ഷണം ലഭിച്ചത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിന് ശേഷം വിരാട് കോഹ്‌ലി ഇൻഡോറിൽ നിന്ന് നേരിട്ട് മുംബൈയിലേക്ക് പോയിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ‘പ്രാണ്‍ പ്രതിഷ്ഠ’ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് വിരാട് കോഹ്ലി. കോഹ്ലിയ്ക്ക് മുന്‍പ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി (MS Dhoni), സച്ചിൻ തെണ്ടുൽക്കർ (Sachin Tendulkar) എന്നിവർക്കും ഔപചാരിക ക്ഷണം ലഭിച്ചിട്ടുണ്ട്. മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് റാഞ്ചിയിലെ വീട്ടിലെത്തി ക്ഷണക്കത്ത് നല്‍കിയിരുന്നു.