ഹൈക്കോടതിയിൽ താത്കാലിക ഒഴിവുകൾ . കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ www.hckrecruitment.nic.in ൽ ലഭിക്കും.
അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഒഴിവ്
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 57,525 രൂപ സമാഹൃത വേതനം ലഭിക്കും. വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ ആറിന് രാവിലെ 11ന് പരിയാരത്തെ കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം അന്നേദിവസം കൃത്യസമയത്ത് എത്തണം. ഫോണ്‍ 0497 2800167.
ഗസ്റ്റ് അധ്യാപക നിയമനം
ചിറ്റൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ട്രേഡ്സ്മാന്‍ ടി.എച്ച്.എസ്.എല്‍.സി/ഐ.ടി.ഐ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഒക്ടോബര്‍ 31 ന് രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 222174, 9400006486
കാത്ത്ലാബ് സ്റ്റാഫ് നഴ്സ് നിയമനം
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയം, കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ എട്ടിന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകുന്നതാണ്.
താല്ക്കാലിക ഇസ്ട്രക്ടർ നിയമനം
കോഴിക്കോട്: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ ഐ.ടി.ഐ.യിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ(അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് നവംബർ ഒന്നിന് രാവിലെ 11 മണിക്കും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്കും അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ പകർപ്പ് സഹിതം പേരാമ്പ്ര ഗവ.ഐ.ടി.ഐ.യിൽ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 9400127797.