ഭൂരിഭാഗം പേരും ശരീരഭാരം കുറക്കുന്നതിന് തിരഞ്ഞെടുക്കുന്നത് ഭക്ഷണം വെട്ടിക്കുറയ്ക്കലാണ്. എന്നാല്‍ ഇത് ഒരിക്കലും ശരിയായ രീതിയല്ല. ആരോഗ്യകരമായ ശരീരം നിലനിര്‍ത്താന്‍ കൃത്യമായി ഭക്ഷണവും അതുവഴി പോഷകങ്ങളും നമ്മുടെ ശരീരത്തില്‍ എത്തുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.മാത്രമല്ല ഭക്ഷണം കഴിക്കുന്നത് വഴി മാത്രമാണ് ശരീരഭാരം കൂടുന്നതിന് കാരണം എന്ന നിഗമനവും തെറ്റാണ്. ജീവിതശൈലിയില്‍ നിങ്ങള്‍ വരുത്തുന്ന അനാരോഗ്യകരമായ പല കാര്യങ്ങളും ശരീരഭാരം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കും എന്ന് പഠനങ്ങള്‍ തെൡയിച്ചിട്ടുണ്ട്.
പലപ്പോഴും നിങ്ങള്‍ അവഗണിക്കുന്ന ചില രാത്രികാല ദിനചര്യകളായിരിക്കാം ഇതിന് കാരണമാകുന്നത്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.രാത്രി ഏറെ വൈകി ലഘുഭക്ഷണം കഴിക്കുന്നത് പലരുടേയും ഒരു ശീലമാണ്. ഉറക്കസമയത്തിനോട് അടുത്ത് നിങ്ങള്‍ ലഘുഭക്ഷണം കഴിക്കുമ്പോള്‍ ഉറങ്ങുന്നതിന് മുമ്പ് ആ കലോറികള്‍ കത്തിച്ച് കളയാന്‍ നിങ്ങളുടെ ശരീരത്തിന് മതിയായ സമയം ലഭിക്കില്ല. ഇത്തരം ലഘുഭക്ഷണങ്ങളില്‍ മിക്കപ്പോഴും പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലായിരിക്കും. ഇത് കാലക്രമേണ ശരീരഭാരം വര്‍ധിപ്പിക്കും. അതിനാല്‍ വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിന് ഒരു പ്രത്യേക കട്ട്-ഓഫ് സമയം വെക്കുക. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇന്നത്തെ കാലത്ത് ഉറങ്ങുന്നതിന് മുന്‍പായി സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ് എന്നിവ നോക്കിയിരിക്കുന്നവരാണ് പലരും. ഈ ശീലം നിരുപദ്രവകരമാണെന്ന് നിങ്ങള്‍ക്ക് ഒരുപക്ഷെ തോന്നിയേക്കാം.എന്നാല്‍ ഇത് നിങ്ങളുടെ ഉറക്കത്തിന്റെ രീതിയെ തടസപ്പെടുത്തും. ഈ ഉപകരണങ്ങള്‍ നീല വെളിച്ചം പുറപ്പെടുവിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്തിന്റെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ ഉല്‍പാദനത്തെ തടസപ്പെടുത്തും.
മോശം ഉറക്കത്തിന്റെ ഗുണനിലവാരം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. സ്വാഭാവികമായും ഈ സമയത്ത് വിശക്കാനും തുടങ്ങും.അതിനാല്‍ ഉറക്കസമയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിക്കുക. അതിന് പകരം പുസ്തകം വായിക്കുകയോ ചൂടുള്ള വെള്ളത്തില്‍ കുളിക്കുകയോ ചെയ്യാം. പല ദിവസങ്ങളില്‍ നിങ്ങള്‍ പല സമയത്താണ് ഉറങ്ങുന്നതെങ്കില്‍ നിങ്ങളുടെ മെറ്റബോളിസത്തെയും ഹോര്‍മോണ്‍ നിയന്ത്രണത്തെയും ബാധിക്കും. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കണം. ഈ സ്ഥിരത നിങ്ങളുടെ ശരീരത്തെ അതിന്റെ പ്രക്രിയകളെ ഒരു പതിവ് ഷെഡ്യൂളുമായി വിന്യസിക്കാന്‍ സഹായിക്കും.
ഇത് ശരീരഭാരം കുറയ്ക്കാനും മൊത്തത്തിലുള്ള ക്ഷേമവും പ്രോത്സാഹിപ്പിക്കും. അമിതമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അത്താഴം രാത്രിയില്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ ഇടയാക്കും. സമീകൃത അത്താഴം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. രാത്രിയില്‍ ഉറക്കത്തിന് ശേഷം ചിലപ്പോള്‍ വയറില്‍ അസ്വസ്ഥ തോന്നിയേക്കാം. പലരും ഇത് വിശപ്പാണെന്ന് തെറ്റിദ്ധരിച്ചേക്കാം. സമ്മര്‍ദ്ദവും ഉത്കണ്ഠയും ചിലരിലെങ്കിലും അമിതമായ ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. ഇമോഷണല്‍ ഈറ്റിംഗ് എന്നാണ് ഇതിന് പറയുന്നത്. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍, ആഴത്തിലുള്ള ധ്യാനം, യോഗ പോലുള്ളവ പരിശീലിക്കുക.