വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി.

0
70

കൊച്ചി: വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിംഗ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. മൈതാനത്ത് ഷൂട്ടിംഗിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകും. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരുമെന്നും ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതി വരുമെന്നും കോടതി വിലയിരുത്തി.

സിനിമാ നിർമാതാവിന്റെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് ഷൂട്ടിങ് അനുവദിക്കാൻ ദേവസ്വം ബോർഡിന് നിർമാതാവ് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഈ അപേക്ഷ ദേവസ്വം കമ്മീഷണർ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here