കുടുംബശ്രീ സംഘത്തിന്‍റെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ്;

0
101

കൊച്ചിയില്‍ കുടുംബശ്രീ സംഘത്തിന്‍റെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവര്‍ ഇപ്പോള്‍ റിമാന്‍റില്‍ ജയിലിലാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇവരുടെ പ്രാഥമിക ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായി.

കുടുംബശ്രീയിലെ നിഷ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥയുടെ പേര് തട്ടിപ്പിന് പ്രതിയായ നിഷ ദുരുപയോഗം ചെയ്തെന്നും കണ്ടെത്തിയിട്ടുണ്ട്. ദീപയേയും നിഷയേയും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലുള്‍പെട്ട എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.ആർ. മനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

കൊച്ചി കോര്‍പറേഷന്റെ രണ്ടു ഡിവിഷനുകളില്‍മാത്രം ഒരു കോടിയിലേറെ രൂപയുടെ ഏഴു തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൗണ്‍സിലറുടെയും എ.ഡി.എസിന്റെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോർട്ട്.

കുടുംബശ്രീ വായ്പാ തട്ടിപ്പിന്റെ പേരില്‍ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പശ്ചിമ കൊച്ചി സി ഡി എസിന്‍റേയും കൊച്ചി കോര്‍പ്പറേഷനിലെ രണ്ട് കൗൺസിലര്‍മാരുടേയും ഒപ്പുകളും സീലുകളും വ്യാജമായി ഉണ്ടാക്കിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയിരിക്കുന്നത്. യൂണിയൻ ബാങ്കിന്‍റെ വെല്ലിംഗ്ടൻ ഐലന്‍റ് ശാഖയില്‍ നിന്ന് അറുപതു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here