‘ജവാന്‍’ സിനിമയുടെ അപ്‌ഡേറ്റിനായി കാത്തിരുന്ന സിനിമാപ്രേമികള്‍ക്ക് ഗംഭീര വിഷ്വല്‍ ട്രീറ്റുമായി ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ അടക്കം ഉള്‍ക്കൊള്ളിച്ചിട്ടുള്ള ടീസര്‍ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു. രണ്ട് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാന്‍ ടീസറില്‍ പ്രത്യക്ഷപ്പെട്ടത്
അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീപിക പദുക്കോണ്‍ കാമിയോ ചിത്രത്തിൽ റോളിലെത്തും. പ്രിയാമണി, സന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
മിലിട്ടറി ഓഫീസറായി ഷാരൂഖ് എത്തുന്ന ചിത്രം പ്രതികാരകഥയാണ് പറയുന്നത്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം. ചിത്രം സെപ്റ്റംബര്‍ ചിത്രം ഏഴിന് റിലീസ് ചെയ്യും.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ‘പഠാന്‍’ സിനിമയുടെ തകര്‍പ്പന്‍ വിജയം ജവാനും ബോക്‌സോഫില്‍ ആവര്‍ത്തിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ചിത്രത്തില്‍ ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നുമുള്ള മറ്റു സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളുമുണ്ട്.
അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിംഗ് റൂബെന്‍. ഷാരൂഖിന്റെ രണ്ടാം വരവില്‍ പഠാനൊപ്പം പ്രതീക്ഷയില്‍ തന്നെയാണ് ജവാനും. ഈ വര്‍ഷം ജൂണ്‍ 2ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരുന്നത്. അവസാന എഡിറ്റുകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ചിത്രം സെപ്റ്റംബറിലേക്ക് മാറ്റിയത്.