ഒഡീഷ ട്രെയിന്‍ ദുരന്തം:

0
66

ഒഡീഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതില്‍ റെയില്‍വേ മന്ത്രാലയം 10 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതവും നല്‍കും. അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. അപകടത്തെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും നല്‍കുമെന്നും പറഞ്ഞു. കൂടാതെ 50,000 രൂപ സഹായവും നല്‍കും.

അതേസമയം ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ നിരവധി പേരെ കട്ടക്ക്, ഭുവനേശ്വര്‍, ബാലസോര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.മറുവശത്ത്, അപകടത്തില്‍ 237 പേര്‍ മരിക്കുകയും 900 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന സ്ഥിരീകരിച്ചു.വെള്ളിയാഴ്ച വൈകുന്നേരം ഗുഡ്സ് ട്രെയിനും കോറോമാണ്ടല്‍ എക്സ്പ്രസും ഹൗറ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സൈന്യം ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു. ജൂണ്‍ 3 ന് സംസ്ഥാനത്തുടനീളം ആഘോഷങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അറിയിപ്പ്.

വെള്ളിയാഴ്ച രാത്രിയാണ് കോറോമാണ്ടല്‍ എക്സ്പ്രസും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസും തമ്മില്‍ കൂട്ടിയിടിച്ചത്. ബഹനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. ഒരു ഗുഡ്സ് ട്രെയിന് പാളം തെറ്റിയതിന് പിന്നാലെ 12864 ബംഗളൂരു-ഹൗറ എക്സ്പ്രസിന്റെ നിരവധി കോച്ചുകള്‍ ബാലേശ്വരിനടുത്ത് വെച്ച് പാളം തെറ്റി തൊട്ടടുത്ത ട്രാക്കില്‍ വീണു. ഈ കോച്ചുകളിലേക്ക് 12841 ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറമാണ്ടല്‍ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടം. ഇതിനിടെ ഒഡീഷ ട്രെയിന്‍ അപകടത്തില്‍ ഉന്നതതല അന്വേഷണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു.  ”എന്തുകൊണ്ടാണ് ഈ അപകടം സംഭവിച്ചതെന്ന് കണ്ടെത്താന്‍ ഒരു ഉന്നതതല അന്വേഷണം നടത്താന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്… യഥാര്‍ഥ കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു.

 

Rescue operations are underway in Balasore. (Image: India Today)

LEAVE A REPLY

Please enter your comment!
Please enter your name here