തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിൽ 2260 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നുള്ളത് ആശങ്ക വർധിപ്പിക്കുന്നു. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
സംസ്ഥാനത്ത് ഇന്ന് ഏഴ് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഓഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80),
23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ഓഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ഓഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54) എന്നിവരുടെ മരണങ്ങളാണ് കോവഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 274 ആയി.
52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ആറ് വീതവും എറണാകുളം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ നാല് വീതവും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ രണ്ട് വീതവും കാസര്‍ഗോഡ് ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,94,431 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2541 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പോസിറ്റീവ് കേസുകൾ
തിരുവനന്തപുരം-532 , മലപ്പുറം-298, ആലപ്പുഴ -286, എറണാകുളം -207, തൃശൂര്‍ -189, കോഴിക്കോട് -174, കാസര്‍ഗോഡ് -157, കൊല്ലം -156, കണ്ണൂര്‍ -135, പാലക്കാട് -127, കോട്ടയം -126, പത്തനംതിട്ട -88, ഇടുക്കി -49, വയനാട് -19
സമ്പര്‍ക്ക രോഗികൾ
തിരുവനന്തപുരം -497, മലപ്പുറം-279, ആലപ്പുഴ -228, എറണാകുളം -179, തൃശൂര്‍ -178, കോഴിക്കോട് -157, കൊല്ലം -152, കാസര്‍ഗോഡ് -144, കോട്ടയം-120, കണ്ണൂര്‍ -117, പാലക്കാട് -98, പത്തനംതിട്ട -69, ഇടുക്കി -29, വയനാട് -13