ന്യൂഡൽഹി: മഹാത്മാ അയ്യൻകാളിയുടെ ജന്മദിനത്തിൽ ആദരം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക പരിഷ്കാരങ്ങൾക്കുവേണ്ടിയും മര്‍ദ്ദിത ജനവിഭാഗത്തെ ശാക്തീകരിക്കുന്നതിനുവേണ്ടിയുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും ആളുകളെ പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യൻകാളിയെപ്പോലുള്ള മഹാന്മാരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. സാമൂഹ്യ പരിഷ്കരണത്തിനും മര്‍ദ്ദിത ജനവിഭാഗത്തെ ശാക്തീകരിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലായ്പ്പോഴും പ്രചോദനം നൽകും- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.