‘ മുകേഷ് മാറിനില്‍ക്കട്ടെ, : പിപി കുഞ്ഞികൃഷ്ണന്‍

0
51

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷ്, സിദ്ദിഖ് എന്നിവരുൾപ്പെടെയുള്ള ചില നടൻമാർക്കെതിരെ ലൈംഗികാരോപണങ്ങളുമായി മലയാള സിനിമയിലെ തന്നെ നടിമാർ രംഗത്ത് എത്തിയിരുന്നു. ഈ സംഭവം അമ്മ സംഘടനയിൽ തന്നെ വലിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം അമ്മ സംഘടനയുടെ പ്രസിഡന്റ് ആയ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഭരണസമതിയിൽ നിന്ന് രാജി വെയ്ക്കുകയും ചെയ്തിരുന്നു. കൂട്ടരാജി വലിയ ചർച്ചയായി നിൽക്കുമ്പോഴും മുകേഷ് എം എൽ എ സ്ഥാനത്തിന് തുടരുന്നതിനെതിരെ രൂക്ഷ വമിർശനമാണ് ഉയരുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് നടൻ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ. വൺഇന്ത്യ മലയാളത്തോടാണ് അദ്ദേഹം പ്രതികരിച്ചത്.

അമ്മയിൽ കൂട്ടരാജി വേണ്ടിയിരുന്നില്ല എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് പി പി കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേ സമയം, മുകേഷ് അന്വേഷണത്തിന്റെ ഭാഗമായി എം എൽ എ സ്ഥാനത്ത് നിന്ന് മാറിനിൽക്കുന്നതായിരിക്കും നല്ലതെന്നും പി പി കുഞ്ഞികൃഷ്ണൻ പറഞ്ഞു. മാറിനിന്ന് അന്വേഷണം ഒക്കെ നേരിട്ട് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ മുകേഷിന് തിരിച്ചുവരാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ” ഒരു അന്വേഷണത്തിന്റെ ഭാഗമായി മാറിനിൽക്കുന്നതായിരിക്കും നല്ലത് മാറിനിന്ന് അന്വേഷണം ഒക്കെ നേരിട്ട് അദ്ദേഹം കുറ്റക്കാരനല്ലാ എന്ന് തെളിഞ്ഞാൽ തിരിച്ച് വരാമല്ലോ. മുകേഷ് രാജി വെയ്ക്കുന്നത് തന്നെയാണ് നല്ല സന്ദേശം, ” അദ്ദേഹം പറഞ്ഞു.

അതേ സമയം, സിനിമ നയരൂപീകരണ കമ്മിറ്റിയിൽ നിന്നും ഒഴിയാൻ സി പി എം മുകേഷിനോട് നിർദ്ദേശത്തായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വ്യാപക പരാതി ഉയർന്ന സാഹതര്യത്തിൽ ആണ് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായാതായുള്ള വിവരം. എന്നാൽ എം എൽ എ സ്ഥാനം ഒഴിയുന്ന കാര്യത്തിൽ തീരുമാനം ഒന്നും വന്നിട്ടില്ല.

കഴിഞ്ഞ ദിവസം അമ്മയുടെ ഭരണസമതിയിൽ താരങ്ങൾ കൂട്ടമായി രാജി വെച്ചിരുന്നു. എന്നാൽ ഇന്ന് പല താരങ്ങളും ഈ നടപടിക്കെതിരെ രം​ഗത്ത് വന്നിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ച് വിട്ട തീരുമാനം ഒരുമിച്ചെടുത്തതല്ല എന്നും രാജി വെച്ചിട്ടില്ല എന്നും ആണ് എക്സിക്യൂട്ടീവ് അം​ഗമായിരുന്നു സരയു പറയുന്നത്. രാജി വെയ്ക്കുന്നത് ഒളിച്ചോട്ടത്തിന് തുല്യമാണെന്നും സരയു പറയുന്നു. ഈ നടിപടി എല്ലാവർക്കും ചീത്തപ്പേരുണ്ടാക്കുമെന്നും മറുപടിയില്ലാതെ ഒളിച്ചോടരുതെന്നും അമ്മയിലെ വനിതാ അം​ഗങ്ങൾക്ക് നേരെ ഉയർന്ന അധിക്ഷേപത്തിനും ആരോപണത്തിനും മറുപടി പറയാതെ പോകുന്നത് വനിതാ അം​ഗമെന്ന നിലയിൽ വ്യക്തിപരമായി ചീത്തപ്പേര് ഉണ്ടാക്കുന്നതാണെന്നും പിരിച്ച് വി‍ട്ട തീരുമാനം അം​ഗീകരിക്കാൻ സാധിക്കില്ലെന്നും സരയൂ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here