മുംബൈ: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി. ബിഹാറിലെ പാറ്റ്നയിൽ നിന്നെത്തിയ ഐപിഎസ് ഓഫീസർ ബിനയ് തിവാരിയെയാണ് നിർബന്ധിത നിരീക്ഷണത്തിലാക്കിയത്.
ബിർഹാൻ-മുംബൈ നഗരസഭയുടേതാണ് നടപടി. ബിഹാർ പോലീസാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.