ചണ്ഡിഗഡ്: ജലന്ധറിൽ 30 ചൈനീസ് നിർമിതമായ തോക്കുകളുമായി മൂന്നുപേർ പിടിയിൽ. വൻ മയക്കുമരുന്ന് ശേഖരവും ഉറവിടമറിയാത്ത 24.5 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് വിവരം.
ഇന്ത്യ- പാക് അതിർത്തിയിൽ വച്ചാണ് ഇവർ പിടിയിലായതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.