രക്തത്തിലെ പഞ്ചസാര നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിക്കാം ഈ പഴങ്ങള്‍

0
95

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണം വിട്ട് ഉയരുന്ന രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം വന്നു കഴിഞ്ഞാല്‍ നാം മുന്‍പ് രസിച്ച് കഴിച്ചിരുന്ന പല ഭക്ഷണവിഭവങ്ങളും നിയന്ത്രിക്കേണ്ടതായി വന്നേക്കും. പ്രമേഹക്കാര്‍ക്ക് തങ്ങളുടെ ഭക്ഷണക്രമത്തില്‍ ഭയക്കാതെ ഉള്‍പ്പെടുത്താന്‍ പറ്റുന്ന അഞ്ച് പഴങ്ങള്‍ പരിചയപ്പെടാം

ഡയറ്ററി ഫൈബറിനാല്‍ സമ്പന്നമായ പേരയ്ക്ക ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കാലറിയും ഇതില്‍ കുറവാണ്. ഇവയുടെ പോഷണം കോശങ്ങളിലേക്ക് വളരെ പതിയെ മാത്രം ആഗീരണം ചെയ്യപ്പെടുന്നു.

ആപ്പിള്‍ പതിവായി കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറച്ച് പ്രമേഹനിയന്ത്രണത്തിനു സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദനവും വര്‍ധിപ്പിക്കുന്നു.

പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളാവനോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതില്‍ പങ്ക് വഹിക്കുന്നു. പപ്പായയിലെ ആന്‍റിഓക്സിഡന്‍റുകള്‍ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടഞ്ഞ് ഭാരനിയന്ത്രണത്തിലും സഹായിക്കുന്നു.

ഇന്ത്യന്‍ ബ്ലാക്ബെറി എന്നറിയപ്പെടുന്ന ഞാവല്‍ ഇന്‍സുലിന്‍ പ്രശ്നങ്ങള്‍ക്കുള്ള ആയുര്‍വേദ പരിഹാരമായി ഉപയോഗിച്ചു വരുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും ആന്‍റിഓക്സിഡന്‍റുകളും സ്റ്റാര്‍ച്ചിനെ ഊര്‍ജ്ജമാക്കി മാറ്റുകയും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും ചെയ്യുന്നു.

ഉയര്‍ന്ന ഫൈബര്‍ തോതുള്ള പീച്ച് പ്രമേഹത്തിനും ഫലപ്രദമായ പരിഹാരമാണ്. ഇതിലെ ബയോആക്ടീവ് സംയുക്തങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സഹായിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here