എഞ്ചിനീയര്‍മാര്‍ക്ക് എന്‍ടിപിസിയില്‍ അവസരം;

0
69

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യരും താല്‍പ്പര്യമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നു. ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിംഗ് അല്ലെങ്കില്‍ ബാച്ചിലര്‍ ഓഫ് ടെക്നോളജി ബിരുദധാരികളായവര്‍ക്ക് അപേക്ഷിക്കാം.

എഞ്ചിനീയര്‍ (ആര്‍ഇ-സിവില്‍), എഞ്ചിനീയര്‍ (ആര്‍ഇ-ഇലക്ട്രിക്കല്‍), എഞ്ചിനീയര്‍ (ആര്‍ഇ-മെക്കാനിക്കല്‍), എക്സിക്യൂട്ടീവ് (എച്ച്ആര്‍), എഞ്ചിനീയര്‍ (സിഡിഎം), എക്സിക്യൂട്ടീവ് (ഫിനാന്‍സ്), എഞ്ചിനീയര്‍ (ഐടി), എക്സിക്യൂട്ടീവ് (സിസി) എന്നീ തസ്തികകളിലെ 63 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 13 ആണ്.

അപേക്ഷാ നടപടികള്‍ മാര്‍ച്ച് 21-ന് ആരംഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷക്കായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ ടി പി സി വെബ്‌സൈറ്റായ ntpcrel.co.in സന്ദര്‍ശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 83,000 രൂപ ശമ്പളം ലഭിക്കും.

ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സിഎ) ബിരുദം നേടിയിരിക്കണം.

21 വയസ് മുതല്‍ 32 വയസ് വരെയുള്ള പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചട്ടങ്ങള്‍ അനുസരിച്ച് പരമാവധി പ്രായപരിധിയില്‍ ഇളവ് നല്‍കും.

അപേക്ഷകര്‍ ജനറല്‍ അല്ലെങ്കില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍ (ഒബിസി) ഉള്‍പ്പെടുന്നവരാണെങ്കില്‍ അപേക്ഷാ ഫീസായ 500 രൂപ അടക്കണം. പട്ടികജാതി/പട്ടികവര്‍ഗം/ ബെഞ്ച്മാര്‍ക്ക് വൈകല്യമുള്ളവര്‍ / എക്സ്-സര്‍വീസ്മെന്റ് വിഭാഗക്കാര്‍ക്കും വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയും വ്യക്തിഗത അഭിമുഖവും വിജയിച്ചാല്‍ മാത്രമേ ഉദ്യോഗാര്‍ത്ഥികളെ ഷോര്‍ട്ട്ലിസ്റ്റില്‍ ഉള്‍പ്പെടുത്തൂ. ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ ഡല്‍ഹി/നോയിഡയില്‍ നടക്കും. നിയമനം ലഭിച്ച ശേഷം, ഡെപ്യൂട്ടേഷന്‍ കാലാവധി 3 വര്‍ഷമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here