കോൽക്കത്ത: പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ച ഡൗണിനെ തുടർന്ന് ഓഗസ്റ്റിൽ കോൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടും. ഏഴു ദിവസത്തേക്കാണ് വിമാനത്താവളം അടയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് അഞ്ച്, എട്ട്, 16, 17, 23, 24, 31 തീയതികളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തി വയ്ക്കുന്നത്. വിമാന സർവീസ് ഷെഡ്യൂൾ മാറ്റങ്ങൾ അറിയാൻ അതാതു കമ്പനികളുമായി യാത്രക്കാർ ബന്ധപ്പെടേണ്ടതാണ്.