ചികിത്സ വൈകിയത് മൂലം മുതലമട കോളനിയിലെ ഊര് മൂപ്പൻ മരിച്ചു

0
84

പാലക്കാട്: പാലക്കാട് മുതലമടയിലെ ആദിവാസി കോളനിയിലെ ഊര് മൂപ്പൻ ചികിത്സ കിട്ടാൻ വൈകിയതിനെ തുടർന്ന് മരിച്ചു.നാവിളംതോട് ആദിവാസി കോളനിയിലെ ചിന്നകണ്ണനാണ് മരിച്ചത്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്ന ചിന്നകണ്ണൻ.

യാത്ര സൗകര്യമില്ലാത്തതിനാൽ ചിന്നകണ്ണനെ ശാരീരിക അസ്വസ്ഥതകള്‍ കാണിച്ച ഉടനെ ആശുപത്രിയിലെത്തിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരിച്ച ചിന്നകണ്ണന്‍റെ മൃതദേഹം ശ്മശാനത്തിലെത്തിച്ചതും നാട്ടുകാരും ബന്ധുക്കളും ചേർന്ന് പാടവരമ്പിലൂടെ ഒരു കിലോമീറ്റർ ചുമന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here