ആലപ്പുഴ: സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവത്തോടനുബന്ധിച്ചുള്ള ഹർ ഘർ തിരംഗ കാംപയിൻ ആഘോഷമാക്കി ആലപ്പുഴ ജില്ല.
സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും വീടുകളിലും ഇന്ന് രാവിലെ ദേശീയ പതാക പ്രദർശിപ്പിച്ചു.
ജില്ലയിലെ ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളും കാമ്പയിനില്‍ പങ്കുചേര്‍ന്നു. പുന്നമട ഫിനിഷിംഗ് പോയിന്റിൽ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജയും ജില്ലാ പോലീസ് മേധാവി ജി. ജയദേവും ചേർന്ന് ഹൗസ് ബോട്ടിലും പോലീസ് സ്പീഡ് ബോട്ടിലും പതാക ഉയർത്തി.
ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും ഹൗസ് ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുടെയും ഉടമകളുടെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ 600ഓളം ഹൗസ് ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും ദേശീയ പതാക ഉയർത്തി.
ചടങ്ങിൽ ഡി.റ്റി.പി.സി സെക്രട്ടറി ലിജോ എബ്രഹാം, ഹൗസ് ബോട്ട്, ശിക്കാര ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയർ പങ്കെടുത്തു.