പ്രളയക്കെടുതിയില്‍ അസമിൽ 107 മരണം

0
91

ഗുവാഹത്തി: അസമിലെ പ്രളയത്തിൽ മരണം 107 കവിഞ്ഞു. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അസം മുഖ്യമന്ത്രി സർബാനന്ദ സോനേവാളിനെ ഫോണിൽ വിളിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു.

ലക്ഷക്കണക്കിന് ഹെക്‌ടര്‍ കൃഷിയിടം വെള്ളത്തിനടിയിലാണ്. അസമില്‍ 287 ദുരിതാശ്വാസ ക്യാമ്പുകളിലായി 47,023 പേര്‍ കഴിയുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടേയും സംസ്ഥാന ദുരന്തനിവാരണ സേനയുടേയും അംഗങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചേർന്ന രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here