കര്‍ക്കിടക വാവ്; ബലിതർപ്പണം ഉപേക്ഷിച്ചു, ചടങ്ങുകൾ വീട്ടിൽ തന്നെ

0
117

തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ് ബലി. സംസ്ഥാനം മുഴുവൻ കൊവിഡ് ഭീതിയിൽ കഴിയുന്നതിനാൽ ഇത്തവണത്തെ ക്ഷേത്രങ്ങളിൽ ബലിദർപ്പണം നടത്താൻ സാധിക്കില്ലെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. സമ്പർക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം നൽകിയത്. പതിവായി ആളുകൾ ബലിതർപ്പണത്തിനെത്തുന്ന തീർഥാടന കേന്ദ്രങ്ങളിലെല്ലാം ഇക്കുറി ആളുകൾ കൂട്ടം കൂടുന്ന തരത്തിലുള്ള ബലിതർപ്പണ ചടങ്ങുകൾ ഉണ്ടാവില്ല.

ഭക്തർക്ക് ഓൺലൈനിലൂടെ പണമടച്ച് വഴിപാട് നടത്താനുള്ള സൗകര്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണമെന്നാണ് നിർദ്ദേശം. ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാ തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാവുബലി ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here