കാസർഗോഡ് : കുമ്പളയിൽ യുവാവിനെ കൊലപ്പെടുത്തിയത് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഡ്രൈവറും സുഹൃത്തുക്കളുമാണെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്ത ശ്രീകുമാർ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം കേസിലെ പ്രതികളിൽ രണ്ട് പേർ ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. കൊല്ലപ്പെട്ട ഹരീഷിന്റെ സുഹൃത്തുക്കളായ കുമ്പള കൃഷ്ണ നഗർ സ്വദേശി റോഷൻ (18), മണികണ്ഠൻ (19) എന്നിവരെയാണ് വീടിന് സമീപത്തെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന ഭയമായിരിക്കാം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാത്രിയാണ് നായ്ക്കാപ്പിലെ ഓയിൽ മിൽ തൊഴിലാളിയായ ഹരീഷ് വെട്ടേറ്റ് മരിച്ചത്.