സ്വർണവില കുറഞ്ഞു ; 800 രൂപ കുറഞ്ഞ് പവന് 39,440 രൂപയായി

0
114

കൊച്ചി : ഇന്നലത്തെ വിലക്കയറ്റത്തിന് ശേഷം സ്വർണത്തിനു വീണ്ടും വില കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 39,440 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 4930 രൂപയായി. ചൊവ്വാഴ്ച രാവിലെ 800 രൂപയും ഉച്ചയ്ക്ക് 240 രൂപകൂടി വർധിച്ച് 40,240 രൂപയിലെത്തിയിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് തനിതങ്കത്തിന് 2,002.12 ഡോളറായി കുറഞ്ഞു. സ്വർണ വില 42,000 രൂപയിലെത്തിയത് വിപണിയിൽ കനത്ത ചാഞ്ചാട്ടത്തിന് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here