കോട്ടയം: നിരീക്ഷണത്തിൽ ഉള്ളവരുൾപ്പടെ കടകളിൽ എത്തുന്നതിനെ തുടർന്ന് വൈക്കത്ത് കടകൾ അടച്ചിടാനൊരുങ്ങി വ്യാപാരികൾ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ നിശ്ചിത സമയത്തേക്ക് തുറക്കും. അഞ്ച് ദിവസത്തേക്കാണ് കടകള്‍ അടച്ചിടുക. വൈക്കം ടിവിപുരം പഞ്ചായത്ത് പത്താം വാര്‍ഡ് കണ്ടെയിന്‍മെന്‍റ് സോണ്‍ ആക്കി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഒന്‍പതു പഞ്ചായത്തുകളിലായി 11 കണ്ടെയിന്‍മെന്‍റ് സോണുകളാണുള്ളത്.
കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓഫീസ് അടച്ചു. ജീവനക്കാരും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്. കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രവും അടച്ചു. അതേസമയം കോട്ടയത്തെ ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ വാഹനങ്ങളിൽ എത്തിക്കുന്ന മത്സ്യബോക്സുകൾ ഇറക്കുന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.