ഭാരത് ബന്ദിനില്ല , പക്ഷെ കർഷക സമരത്തെ പിന്തുണക്കുന്നു. : മമതാ ബാനർജി

0
82

മിഡ്നാപൂര്‍: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നിയമത്തിനെതിരേ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് താക്കീത് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനവിരുദ്ധമായ കാര്‍ഷിക നിയമം പിന്‍വലിക്കുകയോ അല്ലെങ്കില്‍ ബിജെപി ഭരണത്തില്‍ നിന്ന് പുറത്തുപോവുകയോ ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു. വെസ്റ്റ് മിഡ്നാപൂരില്‍ നടന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

 

”ഞാന്‍ സിംഗൂരിനെ മറന്നിട്ടില്ല,.. കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. പശ്ചിമ മിഡ്നാപൂര്‍ ജില്ലയുടെ ആസ്ഥാനമായ മെഡ്നിപൂരില്‍ നടന്ന റാലിയില്‍ വിളവെടുത്ത നെല്ല് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് കര്‍ഷകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബാനര്‍ജി പറഞ്ഞു.തങ്ങളുടെ പാര്‍ട്ടി ഒരു ബന്ദിനെയും പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയ മമതാ, നാളെ കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു എന്നും പറഞ്ഞു.

 

നിശ്ശബ്ദമായിരിക്കുന്നതിനേക്കാള്‍ ജയിലാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു. ബംഗാളിനെ സംബന്ധിച്ചിടത്തോളം ബിജെപി പുറത്തുള്ളവരുടെ പാര്‍ട്ടിയാണെന്നും അവരെ ഭരണമേല്‍പ്പിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ തയ്യാറാവില്ലെന്നും മമത പറഞ്ഞു. മമത സര്‍ക്കാരിലെ ഗതാഗത മന്ത്രിയും ത്രിണമൂല്‍ നേതാവുമായിരുന്ന സൗരവ് അധികാരി പാര്‍ട്ടി വിട്ടശേഷം നടക്കുന്ന ആദ്യത്തെ സംസ്ഥാന തലത്തിലെ പൊതുസമ്മേളനമായിരുന്നു ഇന്നലെ നടന്നത്.

 

പടിഞ്ഞാറന്‍ മിഡ്നാപൂരിലെ മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളോടും മിഡ്നാപൂരിലെ റാലിയില്‍ പങ്കെടുക്കണമെന്ന് മമത പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. സൗരവ് അധികാരിയുടെ സ്വന്തം ജില്ലയാണ് പടിഞ്ഞാറന്‍ മിഡ്നാപൂര്‍. പാര്‍ട്ടിയിലെ വിമതര്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ യോഗത്തില്‍ മമത മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനിടയില്‍ സൗരവ് അധികാരിയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here