കണ്ണൂർ : പ്രായപൂർത്തിയാകാത്ത സഹോദിമാരെ പീഡിപ്പിച്ച സംഭവത്തിൽ അമ്മയും ബന്ധുവും അറസ്റ്റിൽ. പീഡനത്തിന്കൂട്ടുനിന്നതിനും വിവരം മറച്ചുവച്ചുവെച്ചതിനുമാണ് മാതാവിനെതിരെ കേസെടുത്തിരിക്കുന്നത്.
കണ്ണൂർ പരിയാരത്ത് കഴിഞ്ഞ മാസം 28നാണ് സംഭവം. പതിനാറും പതിമൂന്നും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. 2016 മുതൽ പെൺകുട്ടികളെ ബന്ധു പീഡിപ്പിച്ചുവരികയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് പെൺകുട്ടിയുടെ മാതാവും പിതാവും വേർപിരിഞ്ഞ് കഴിയുകയാണെന്ന് പോലീസ് പറഞ്ഞു.