ഒട്ടാവ: അമേരിക്കയിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ കാനഡ- അമേരിക്ക അതിർത്തി തുറക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. മാർച്ച് 21ന് അടച്ച അതിർത്തി നിലവിൽ ഓഗസ്റ്റ് 21 വരെ അടച്ചിടാനാണ് ഫെഡറൽ സർക്കാർ തീരുമാനം. എന്നാൽ, അതിർത്തി ഉടൻ തുറക്കുന്നത് ഭൂരിപക്ഷം കനേഡിയക്കാരും എതിർക്കുന്നതായാണ് റിപ്പോർട്ട്.
ഓരോ മാസം പിന്നിടുമ്പോഴും അതിർത്തി അടയ്ക്കൽ കരാർ ഇരുരാജ്യങ്ങളും അവലോകനം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി ഓഗസ്റ്റ് 21ന് മുന്പായി നടക്കുന്ന അവലോകനത്തിൽ അതിർത്തി തുറക്കുന്നത് ഇനിയും വൈകുമെന്നാണ് പ്രതീക്ഷ.
കനേഡിയൻമാർക്ക് ഇപ്പോഴും അമേരിക്കയിലേക്ക് പോകാൻ സാധിക്കുമെങ്കിലും അമേരിക്കയിൽ നിന്നുള്ള സന്ദർശകർക്ക് കാനഡ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.