സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ള മത്തിയുടെ വില കുതിച്ചുയരുന്നു. ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ സംസ്ഥാനത്ത് ഓരാഴ്ചയായി മത്സ്യവില ഉയരുകയാണ്. ഇതിനിടെയാണ് മത്തിയുടെ വില അപ്രതീക്ഷിതമായി വർധിച്ചത്. വിവിധയിടങ്ങളിൽ ഒരു കിലോ മത്തിയുടെ വില 400 കടന്നു.
ചിലയിടങ്ങളിൽ 360നും 380നും ഇടയിലാണ് വില.ഒരാഴ്ച മുൻപ് 300 രൂപയിലെത്തിയ മത്തിവില അതിവേഗത്തിലാണ് 400ൽ എത്തിയത്. ട്രോളിങ് നിരോധനം തുടരുന്നതിനാൽ വിലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് മത്സ്യത്തൊഴിലാളികളും വ്യാപാരികളും വ്യക്തമാക്കി.
ട്രോളിങ് നിരോധനം തുടരുന്നതിനാൽ ചെറുവള്ളങ്ങളാണ് കടലിൽ പോകുന്നത്. ഈ വള്ളങ്ങളിൽ എത്തുന്ന മത്തിക്കാണ് വില കുതിച്ചുയരുന്നത്. ഐസിട്ട മത്തിക്ക് പലയിടത്തും 400ൽ താഴെയാണ് വില.