ന്യൂഡൽഹി : എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് മായാവതി എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്.
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിനെ പിന്തുണക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ തീരുമാനം ബി.ജെ.പിക്കോ എൻ.ഡിഎക്കോ ഉള്ള പിന്തുണയല്ല. പ്രതിപക്ഷ പാർട്ടികൾക്കെതിരുമല്ല. മറിച്ച് തങ്ങളുടെ പാർട്ടിയെയും അതിന്റെ പ്രസ്ഥാനങ്ങളെയും ഓർത്തുകൊണ്ട് എടുത്ത തീരുമാനമാണെന്നും മായാവതി പറഞ്ഞു.