“തോക്ക് കാണിച്ചാൽ പേടിക്കാത്ത നേതാവാണ് ഞങ്ങളുടേത് ഉലക്ക കാട്ടി പേടിപ്പിക്കാൻ നോക്കണ്ട” : എ.കെ ബാലൻ

0
91

പാലക്കാട്: ‘ഉലക്ക കാണിച്ച്‌ തങ്ങളെ പേടിപ്പിക്കരുത് , തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ഓലപ്പാമ്ബ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും’, മന്ത്രി എ കെ ബാലന്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു‌ മന്ത്രി.

 

പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയാണ്. അന്വേഷണ ഏജന്‍സികളില്‍ ഏത് തരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ തെളിവാണ് മൊഴികള്‍ പുറത്തുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.എല്ലാ കള്ള പ്രചരണങ്ങളും ഇടതുപക്ഷം ശക്തമായി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുമെന്നും ബാലന്‍ പറഞ്ഞു.മൊഴികള്‍ എങ്ങനെ പുറത്ത് വരുന്നുവെന്ന് ചോദിച്ച ബാലന്‍ അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും ബാലന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here