യൂറോ കപ്പ് യോഗ്യത പോരാട്ടത്തില്‍ സ്ലൊവാക്യെ നേരിട്ട പോര്‍ച്ചുഗലിന് വിജയം. മറുപടിയില്ലാത്ത ഏക ഗോളിനാണ് പോര്‍ച്ചുഗല്‍ ഇന്ന് വിജയിച്ചത്.
പോര്‍ച്ചുഗലിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. പോര്‍ച്ചുഗലിനൊപ്പം പിടിച്ചു നിന്ന സ്ലൊവാക്യ റൊണാള്‍ഡോക്ക് ഒന്നും അധികം അവസരങ്ങള്‍ നല്‍കിയില്ല. ആദ്യ പകുതിയില്‍ വന്ന ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളാണ് അവരുടെ വിജയ ഗോളായി മാറിയത്.
മത്സരത്തിന്റെ 43ആം മിനുട്ടിലായിരുന്നു ബ്രൂണോയുടെ ഗോള്‍. വലതു വിങ്ങിലൂടെ ഒരു നല്ല റണ്‍ നടത്തിയ ബ്രൂണോ അസാധ്യം എന്ന് തോന്നിയ ഒരു ആങ്കിളില്‍ നിന്ന് തൊടുത്ത ഷോട്ട് ഗോളായി മാറുകയായിരുന്നു. ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ജെയില്‍ 15 പോയിന്റുമായി ഒന്നാമത് നില്‍ക്കുകയാണ്. കളിച്ച അഞ്ചു മത്സരങ്ങളും അവര്‍ വിജയിച്ചു. സ്ലൊവാക്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.