ദുബൈ: നവംബറില്‍ യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ (കോപ്28) മുന്നൊരുക്കം യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും വിലയിരുത്തി.
ദുബൈ എക്സ്പോ സെന്‍ററിലാണ് പരിപാടി നടക്കുന്നത്. 198 രാജ്യങ്ങളില്‍നിന്നുള്ള 70,000 പ്രതിനിധികളാണ് കോപ് 28ല്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ മുതല്‍ അക്കാദമിക്, സിവില്‍ സമൂഹം വരെയുള്ള രാജ്യത്തെ എല്ലാ മേഖലകളില്‍നിന്നുമുള്ളവരുടെ പങ്കാളിത്തം ഉച്ചകോടിയില്‍ ഉറപ്പുവരുത്തണമെന്ന് ഉന്നത സമിതിയോട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആഹ്വാനം ചെയ്തു.