കാസര്‍ഗോഡ് കഴിഞ്ഞദിവസം മരിച്ച രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയില്‍ മരിച്ചവരുടെ എണ്ണം എട്ടായി

0
105

കാസര്‍ഗോഡ്: ജില്ലയിൽ കഴിഞ്ഞദിവസം മരിച്ച രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അടുക്കത്തുവയല്‍ സ്വദേശി ശശിധരന്‍, പടന്ന സ്വദേശി എന്‍ ബി റഹൂഫ് എന്നിവര്‍ക്കാണ് മരണശേഷം നടത്തിയ പരിശോധയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ വിദഗ്ധ പരിശോധയിലാണ് സ്ഥിരീകരണം.ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.

ഞായറാഴ്ചയാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ അറുപത്തിരണ്ടുകാരനായ അടുക്കത്തുവയല്‍ സ്വദേശി ശശിധരന്‍ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് തൃക്കരിപ്പൂര്‍ പടന്ന സ്വദേശി എന്‍ ബി റഹൂഫ് മരിച്ചത്. 62 വയസായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here