എറണാകുളം: മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെൻ്റ് തെരേസാസ് കോൺവെൻ്റിലെ അന്തേവാസി ഏയ്ഞ്ചൽ (80) ആണ് മരിച്ചത്. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഉയർന്ന രക്ത സമ്മർദ്ദവും കൊളസ്ട്രോളും ഉണ്ടായിരുന്നു.കൂനമ്മാവ് സെൻ്റ് തെരേസാസ് കോൺവെൻ്റിലെ സിസ്റ്റർമാർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.