ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

0
59

പാർട്ടിയിൽ തനിക്കുള്ള അതൃപ്തി പരസ്യപ്പെടുത്തി ഹാർദിക് ട്വിറ്ററിൽ നിന്ന് നേരത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന വിവരം ഒഴിവാക്കിയിരുന്നു.ഗുജറാത്തിൽ കോൺഗ്രസിന് (Congress) തിരിച്ചടി. പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദ്ദിക് പട്ടേല്‍ (Hardik Patel) പാര്‍ട്ടി വിട്ടു. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ജനതയ്ക്കായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കത്തില്‍ അതൃപ്തനായിരുന്നു ഹാര്‍ദ്ദിക് പട്ടേല്‍. പാർട്ടിയിൽ തനിക്കുള്ള അതൃപ്തി പരസ്യപ്പെടുത്തി ഹാർദിക് ട്വിറ്ററിൽ നിന്ന് നേരത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന വിവരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ ഹാര്‍ദിക് എത്തിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here