ആരുടെയും പിന്തുണയില്ലാതെ ബിജെപി സർക്കാർ രൂപീകരിക്കും’: യെദ്യൂരപ്പ

0
88

കർണാടകയിൽ ആരുടെയും പിന്തുണയില്ലാതെ ബിജെപി (BJP) സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ (B S Yediyurappa). വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം തീപാറിയ പ്രചരണങ്ങൾക്കൊടുവിൽ സംഥാനത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് ഒരു മണി വരെ 37.25% പോളിങ് രേഖപ്പെടുത്തി.  224 നിയമസഭാ സീറ്റുകളിലായി 2,615 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ധനമന്ത്രി നിർമല സീതാരാമൻ, നടൻ പ്രകാശ് രാജ്,സിദ്ധരാമയ്യ, ശിവകുമാർ, ജഗദീഷ് ഷെട്ടാർ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

അഞ്ച് കോടിയിലധികം ആളുകൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ജെഡിഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ദക്ഷിണേന്ത്യൻ കോട്ട നിലനിർത്തി ചരിത്രം രചിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതേസമയം ഭരണത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമമാണ് കോൺഗ്രസ്സ് നടത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here