കോട്ടയം: ഇരു വൃക്കകളും തകരാറിലായ ലളിതയ്ക്ക് സംസ്ഥാന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് വൈക്കം താലൂക്ക് അദാലത്തില്‍ നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍ .
പത്ത് വര്‍ഷത്തോളമായി വൃക്ക സംബന്ധമായ രോഗം മൂലം ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളിയായിരുന്നവൈക്കം വെച്ചൂര്‍ 11-ാം വാര്‍ഡില്‍ മട്ടിസ്ഥലത്ത് ലളിത പ്രതാപന്റെ കുടുംബത്തിനാണ് നിലവിലുണ്ടായിരുന്ന എ.പി.എല്‍ കാര്‍ഡ് മാറ്റി ചികിത്സാ സഹായത്തിനുതകുന്ന സംസ്ഥാന മുന്‍ഗണനാ കാര്‍ഡ് നല്‍കിയത്. ശാരീരിക അവശതകള്‍ കാരണം അദാലത്തിന് എത്തിച്ചേരാന്‍ സാധിക്കാതിരുന്ന ലളിതയ്ക്ക് വേണ്ടി മരുമകള്‍ എന്‍.എസ് സുഷ്മിതയാണ് കാര്‍ഡ് ഏറ്റുവാങ്ങിയത്.
രണ്ട് മാസം മുന്‍പാണ് ലളിതയ്ക്ക് ഡയാലിസിസ് ആരംഭിച്ചത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് എം.കെ പ്രതാപനും വെല്‍ഡിംഗ് തൊഴിലാളിയായ മകനും ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെയാണ് അദാലത്തില്‍ പരാതി നല്‍കിയത്.
രണ്ട് മാസം മുന്‍പാണ് ലളിതയ്ക്ക് ഡയാലിസിസ് ആരംഭിച്ചത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് എം.കെ പ്രതാപനും വെല്‍ഡിംഗ് തൊഴിലാളിയായ മകനും ചികിത്സാ ചെലവ് താങ്ങാനാവാതെ വന്നതോടെയാണ് അദാലത്തില്‍ പരാതി നല്‍കിയത്.