രാജ്യത്ത് 2000 കടന്ന് കൊവിഡ് കേസുകള്‍.

0
85

ന്യൂഡല്‍ഹി : രാജ്യത്ത് 2,109 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം സജീവ കേസുകളുടെ എണ്ണം 22,742 ല്‍ നിന്ന് 21,406 ആയി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം ഇപ്പോള്‍ 4.49 കോടിയാണ് (4,49,74,909). കൂടാതെ എട്ട് മരണങ്ങളോടെ മരണസംഖ്യ 5,31,722 ആയി ഉയര്‍ന്നു.

രോഗത്തില്‍ നിന്ന് മുക്തരായവരുടെ എണ്ണം 4,44,21,781 ആയി ഉയര്‍ന്നപ്പോള്‍ കേസിലെ മരണനിരക്ക് 1.18 ശതമാനമാണ്.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്‌, രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here