നിയമസഭാ തെരഞ്ഞെടുപ്പ്; വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ.

0
58

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിതാ ക്ഷേമം ആയുധമാക്കാൻ കേന്ദ്രസർക്കാർ. സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളുടെ പുരോഗതി നേരിട്ട് അവലോകനം ചെയ്ത് പ്രധാനമന്ത്രി. വനിതാ സംവരണ നിയമ നിർമ്മാണത്തിന് അനുബന്ധമായി വിവിധ പദ്ധതികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

2 കോടി ലക്ഷാധിപതികളായ വനിതകളെ സൃഷ്ടിക്കുന്ന പദ്ധതി പ്രഖ്യാപിക്കും. ഡ്രോണുകള്‍ ഉപയോഗിച്ച് 15,000 വനിതാ സ്വയം സഹായ സംഘങ്ങളെ ശാക്തീകരിക്കുന്ന പദ്ധതി കൊണ്ടുവന്നേക്കും കൊണ്ടുവന്നേക്കും. കൂടാതെ ജന്‍ ഔഷധി സ്‌റ്റോറുകളുടെ പരിധി 10,000ല്‍ നിന്ന് 25,000 ആയി വര്‍ധിപ്പിക്കും.

നിർണായക രാഷ്‌ട്രീയസാഹചര്യത്തിൽ രാജ്യം വീണ്ടും തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ കടക്കുകയാണ്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ മേഖലയിലുമായി അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു കഴിഞ്ഞു. മിസോറമിൽ നവംബർ ഏഴിന്‌ വോട്ടെടുപ്പ്‌. മധ്യപ്രദേശ്‌, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ യഥാക്രമം നവംബർ 17, 23, 30 തീയതികളിൽ. മാവോയിസ്റ്റ്‌ ഭീഷണി നേരിടുന്ന ഛത്തീസ്‌ഗഢിൽ രണ്ടു ഘട്ടമായി നവംബർ ഏഴിനും 17നും വോട്ടെടുപ്പ്‌ നടക്കുമെന്ന്‌ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. എല്ലായിടത്തും ഡിസംബർ മൂന്നിനാണ്‌ വോട്ടെണ്ണൽ.

 

LEAVE A REPLY

Please enter your comment!
Please enter your name here