ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശില്‍ യുവാവ് കാളപ്പുറത്ത് സവാരി നടത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലെല്ലാം വയറലായിരുന്നു.
സിനിമാ സ്റ്റൈലില്‍ ചിത്രീകരിച്ച വീഡിയോക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, വിഷയത്തില്‍ നിയമനടപടി സ്വീകരിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പൊലീസിന്റെ പ്രതികരണം ഇങ്ങനെ.
‘കഴിഞ്ഞ മെയ് 5 ന് രാത്രി ഋഷികേശിലെ തപോവനത്തില്‍ കാളയുടെ പുറത്ത് കയറുന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍ പെട്ടിരുന്നു. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഭാവിയില്‍ മൃഗങ്ങളോട് ഈ രീതിയില്‍ മോശമായി പെരുമാറരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.’
എന്നാല്‍ യുവാക്കളുടെ അഭ്യാസ പ്രകടനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. അനുകൂലിക്കുന്നവരില്‍ പലരും ജെല്ലിക്കെട്ടുമായി താരതമ്യം ചെയ്യുകയും നിയമനടപടിക്കുള്ള കുറ്റമൊന്നും അവര്‍ ചെയ്തില്ലെന്നും പറഞ്ഞു.