Chess Olympiad 2022: കുതിപ്പ് തുടര്‍ന്ന് ഇന്ത്യ, ആറിലും ജയിച്ച് മുന്നോട്ട്

0
88

ചെന്നൈ: ചെസ് ഒളിംപിയാഡില്‍ പ്രതീക്ഷ നല്‍കി ഇന്ത്യയുടെ കുതിപ്പ്. ആറ് മത്സരത്തിലും തോല്‍ക്കാതെ ഇന്ത്യ മുന്നേറ്റം തുടരുകയാണ്. ഓപ്പണ്‍ വിഭാഗത്തില്‍ ഗ്രീസ് (3-1), സ്വിറ്റ്‌സര്‍ലന്‍ഡ് (4-0), ഐസ് ലന്‍ഡ് (3-1) എന്നീ ടീമുകളെ ഇന്ത്യ തോല്‍പ്പിച്ചപ്പോള്‍ വനിതാ വിഭാത്തില്‍ ഇംഗ്ലണ്ട് (3-1), ഇന്തോനേഷ്യ (3-1), ഓസ്ട്രിയ (2.5-1.5) എന്നീ ടീമുകളെയും പരാജയപ്പെടുത്തി. ഓപ്പണ്‍ വിഭാഗത്തില്‍ മലയാളി താരം നിഹാല്‍ സരിനും ജയിച്ചു.

ഇന്ത്യയുടെ വനിതാ താരം ഗ്രാന്റ്മാസ്റ്റര്‍ ഹരിക ദ്രോണവല്ലി എട്ട് മാസം ഗര്‍ഭിണിയാണ്. എന്നിട്ടും മത്സരരംഗത്ത് സജീവമായ താരം 40 നീക്കങ്ങള്‍ക്കൊടുവില്‍ സമനില സമ്മതിച്ചു. ഇതിനിടെ എസ്റ്റോണിയന്‍ താരം കനെപ് മിലിസ് മത്സരത്തിനിടെ കുഴഞ്ഞുവീണു. ജമൈക്കയ്‌ക്കെതിരേ മത്സരിക്കവെയാണ് 39കാരന്‍ കുഴഞ്ഞുവീണത്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

എസ്റ്റോണിയക്കെതിരേ നിഹാല്‍ സരിനെ പരിഗണിക്കാതെയാണ് ഇന്ത്യ ബി ടീം ഇറങ്ങിയത്. ഗുകേഷും പ്രഗ്നാനന്ദയും അധിബനും റോണക് സാധ്വാനിയുമടങ്ങിയ ടീം മത്സരം 4-0ന് തൂത്തുവാരി. ഇന്ത്യന്‍ വനിത എ ടീം അര്‍ജന്റീനയെ തോല്‍പ്പിച്ചപ്പോള്‍ ബി ടീം ലാത്വിയയെയും സി ടീം സിംഗപ്പൂരിനെയും തോല്‍പ്പിച്ചു.

ആദ്യ റൗണ്ടില്‍ ഇന്ത്യ മികച്ച ജയം തന്നെയാണ് നേടിയത്. പുരുഷ വിഭാഗത്തില്‍ സിംബാബ്വെ, യുഎഇ, സൗത്ത് സുഡാന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. സിംബാബ്വെയ്ക്കെതിരേ വിദിത്ത് ഗുജ്റാത്തി, അര്‍ജുന്‍ എറിഗെയ്സി, എസ്എല്‍ നാരായണന്‍, കെ സായ് കിരണ്‍ എന്നിവരാണ് ഇന്ത്യക്കു വിജയം നേടിത്തന്നത്. ഇന്ത്യയുടെ സി ടീമും ആദ്യദിനം വിജയം കൊയ്തിരിരുന്നു. ഹോങ്കോങിനെയാണ് 4-0നു അവര്‍ കെട്ടുകെട്ടിച്ചത്

അതേ സമയം ചില അപ്രതീക്ഷിത മത്സരഫലങ്ങളും ഉണ്ടായി. ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണ്‍ നയിക്കുന്ന നോര്‍വേ ഇറ്റലിയോട് 1-3ന് പരാജയപ്പെട്ടു. നോര്‍വേയുടെ രണ്ട് താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കാള്‍സനും ആര്യനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതാണ് നോര്‍വേയുടെ തോല്‍വിക്ക് കാരണമായി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here