തിരക്കഥ എഴുതി സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് പന്തളമാണ്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
അറബി വേഷം കെട്ടി ഒട്ടകപ്പുറത്തിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണാനാവുക. പിന്നാലെ നിരവധി പേരാണ് താരത്തിനും ചിത്രത്തിനും ആശംസകളുമായി രംഗത്തെത്തുന്നത്. മേപ്പടിയാന്റെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘ഷെഫീക്കിന്റെ സന്തോഷം’. ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി നേരത്തെ പങ്കുവെച്ചിരുന്നു.
മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.