പല രോഗങ്ങള്‍ക്കും കണ്‍കണ്ട ഔഷധമായ അന്നൂരി, നട്ടാല്‍ ഒരുമാസത്തിനുള്ളില്‍ വിളവെടുക്കാം

0
74

തിരാവിലെ കതിരണിയും, ഉച്ചയാകുമ്ബോഴേക്കും പാലുറയ്ക്കും. സൂര്യന്‍ അസ്തമിക്കുമ്ബോഴേക്കും മൂപ്പെത്തി കൊഴിഞ്ഞു വീഴും.

ഇങ്ങനെ ആരെയും അതിശയിപ്പിക്കുന്ന ഒരു നെല്‍ച്ചെടിയാണ് അന്നൂരി. വിളഞ്ഞ ദിവസം തന്നെ കൊഴിഞ്ഞു വീഴുന്നതിനാലാണ് ഇതിന് അന്നൂരി നെല്ല് എന്ന പേര് വന്നതെന്ന് പറയപ്പെടുന്നു.കൊല്ലം കുളത്തൂപ്പുഴ, ശബരിമല വനമേഖലകളില്‍ കാണപ്പെടുന്ന അന്നൂരി നട്ടാല്‍ ഒരു മാസം കൊണ്ട് വിളവ് കിട്ടും.

ധാരാളം ഔഷധഗുണമുള്ള ഈ നെല്ല് ഒരു കാലത്ത് ആദിവാസികള്‍ മരുന്നായി ഉപയോഗിച്ചിരുന്നു. വസൂരി വന്ന കാലത്ത് ഒരു പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ഈ നെല്ല് പ്രയോജനപ്പെടുത്തി. നെല്ലിന്റെ ഓല വെള്ളത്തിലിട്ട് തിളപ്പിച്ച്‌ ആവി കൊള്ളുന്നതോടൊപ്പം പുഴുങ്ങിയ ഓല തഴപ്പായില്‍ വിരിച്ച്‌ രോഗിയെ ഇതില്‍ കിടത്തും. അന്നൂരി നെല്ല് വറുത്ത് മലരെടുത്ത് വെള്ളം തിളപ്പിച്ച്‌ കുടിക്കാന്‍ കൊടുക്കും. അരി കൊണ്ട് കഞ്ഞിവച്ചും കൊടുക്കും. ഒരാഴ്ചകൊണ്ട് രോഗശമനം ലഭിച്ചിരുന്നതായി പഴമക്കാരുടെ അനുഭവസാക്ഷ്യം.

ഈ നെല്ല് ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. ഒരു കൃഷിയെന്ന നിലയിലുള്ള പരിഗണന ലഭിക്കാതിരുന്നതാണ് പ്രധാന കാരണം. അന്നൂരി നെല്ല് പാകി ഒരുമാസം കഴിയുമ്ബോഴേക്കും കതിരുവരും. ഒരു ദിവസം കൊണ്ട് പാകമാകുന്ന ഈ നെല്ലിന് എല്ലാ ദിവസവും കതിരു വരുമെന്നതാണ് മറ്റൊരു പ്രത്യേകത. പെട്ടെന്ന് നശിച്ചുപോകാത്ത ഈ നെല്ല് നട്ട് മുളച്ചു കഴിയുമ്ബോള്‍ ചുവട്ടില്‍ ധാരാളം ചെനപ്പുകളുണ്ടായി പടരുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here