മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നഞ്ചിയമ്മയെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദിച്ച് നടനും, മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഇന്ത്യൻ രാഷ്‌ട്രപതി ‘ദ്രൗപദി മുര്‍മ്മു’ കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുമധികം ചർച്ച ചെയ്യുന്ന പേരുകളിൽ ഒന്ന് നഞ്ചിയമ്മയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഇങ്ങനെയൊരു അംഗീകാരവും, ആദരവും നഞ്ചിയമ്മയെ തേടി വരുമെന്ന് സത്യത്തിൽ താൻ വിചാരിച്ചില്ലെന്ന്” പറഞ്ഞ സുരേഷ് ഗോപി നഞ്ചിയമ്മയ്ക്കായി ഒരു ഗംഭീര ഓഫർ കൂടെ നൽകിയിട്ടുണ്ട്. തൻ്റെ വീട്ടിൽ ഒരു ദിവസം വന്ന് താമസിക്കുന്നതിനായിട്ടാണ് അദ്ദേഹം നഞ്ചിയമ്മയെ ക്ഷണിച്ചിരിക്കുന്നത്.
“സംവിധായകന്നായ സച്ചി സാർ നേരിട്ട് വന്ന് സംസാരിക്കുന്നതു പോലെയാണ് തനിയ്ക്ക് തോന്നുന്നതെന്നായിരുന്നു” മറുപടിയായി നഞ്ചിയമ്മ സുരേഷ് ഗോപിയോട് പറഞ്ഞത്. തനിയ്ക്ക് വളരെ സന്തോഷമുണ്ടെന്നും, സിനിമ രംഗത്ത് നിന്ന് തന്നെ ആദ്യമായി വീഡിയോ കോള്‍ ചെയ്യുന്ന വ്യകതി സുരേഷ് ഗോപിയാണെന്നും നഞ്ചിയമ്മ പറയുന്നു. ഉടൻ തന്നെ നഞ്ചിയമ്മയെ കാണാന്‍ വരുന്നുണ്ടെന്ന് അറിയിച്ച സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിട്ട് വിളിക്കണമെന്നും ആവശ്യം ഉന്നയിച്ചു. മൊബൈല്‍ റേഞ്ചിന് കുറച്ചു പ്രശ്‌നമുണ്ടെന്ന് നഞ്ചിയമ്മ സൂചിപ്പിച്ചപ്പോൾ ആ കാര്യം ഉറപ്പായും ബിഎസ്എന്‍എല്‍നെ അറിയിക്കാമെന്നായിരുന്നു സുരേഷ് ഗോപി നൽകിയ മറുപടി.