ദില്ലി : ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്റർ ഇന്ന് രാവിലെയോടെയാണ് കിഷ്ത്വാറിൽ തകർന്ന് വീണത്. പൈലറ്റടക്കം മൂന്ന് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. മൂവരും പരിക്കുകളോടെ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരു നദിക്ക് സമീപത്താണ് ഹെലികോപ്ടർ തകർന്നുവീണത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് രക്ഷാ പ്രവർത്തനം നടത്തിയത്.