മക്കളായ പെണ്‍കുട്ടികള്‍ രണ്ടുപേരും അഭിഭാഷകരായതിന്റെ സന്തോഷം..

0
264

അരൂര്‍: മക്കളായ പെണ്‍കുട്ടികള്‍ രണ്ടുപേരും അഭിഭാഷകരായതിന്റെ സന്തോഷം. അതിലുപരി ഇവരുവരുടേയും സന്നത് നടന്നത് ഒരേ ദിനം. വക്കീല്‍ ഗുമസ്തനായി ജീവിതത്തില്‍ ജോലിയാരംഭിച്ച അരൂര്‍ ഗ്രാമപ്പഞ്ചായത്ത് 20-ാം വാര്‍ഡ് തോട്ടേക്കാട് കുഞ്ഞുമോന് ഞായറാഴ്ച ഇരട്ടിസന്തോഷമായിരുന്നു. കാരണം, മൂത്തമകള്‍ ഗ്രേറ്റാമോളും ഇളയമകള്‍ സീറ്റാമോളും ഹൈക്കോടതിയില്‍ നടന്ന എന്റോള്‍മെന്റ് ചടങ്ങില്‍ ഞായറാഴ്ച സന്നത് സ്വീകരിച്ചു.

1984 മുതല്‍ 1997 വരെയുള്ള 13 വര്‍ഷക്കാലമാണ് വിവിധ അഭിഭാഷകരുടെ കീഴില്‍ ഗുമസ്തനായി കുഞ്ഞുമോന്‍ ജോലിചെയ്തത്.1997-ല്‍ ടൈപ്പിസ്റ്റായി റവന്യൂ വകുപ്പില്‍ കയറിയ അദ്ദേഹം 2018-ല്‍് സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റായാണ് വിരമിച്ചത്.പലപ്പോഴും അച്ഛനെ അന്വേഷിച്ച് വീട്ടിലെത്തുന്നവര്‍ വിവിധ നിയമങ്ങളെപ്പറ്റിയാണ് ചോദിച്ചിരുന്നത്. ഇതാണ് തങ്ങളെ എല്‍എല്‍.ബി. ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് മക്കള്‍. ഇതിനൊക്കെ പിന്തുണയുമായി വീട്ടമ്മയായ ഡാളിയും കൂടെയുണ്ടെന്നത് ഇവര്‍ക്ക് പ്രചോദനമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here