ന്യൂഡല്‍ഹി: ജി-20 രാജ്യങ്ങളുടെ മന്ത്രിമാരുടെ വെര്‍ച്ച്വല്‍ സമ്മേളനം ഇന്ന് നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30നാണ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയെന്ന് വകുപ്പുമന്ത്രാലയം അറിയിച്ചു.
2020 ഷെര്‍പാ ട്രാക് എന്നറിയപ്പെടുന്ന വ്യവസ്ഥ പ്രകാരമുള്ള സംയുക്തസമ്മേളനമാണ് നടക്കുന്നത്. ദി ഡിജിറ്റല്‍ എക്കോണമി മിനിസ്‌റ്റേഴ്‌സ് മീറ്റ് എന്ന പേരിലാണ് മന്ത്രിമാരുടെ യോഗം നടക്കുന്നത്. ഈ വര്‍ഷം അവസാനം സൗദി അറേബ്യയില്‍ നടക്കാനിരിക്കുന്ന ജി-20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിന്റെ മുന്നോടിയായിട്ടാണ് മന്ത്രിമാരുടെ യോഗം നടക്കുന്നത്.
‘2021ലെ സാധ്യതകള്‍ എല്ലാവര്‍ക്കുമായി’ എന്നതാണ് സമ്മേളനത്തിന്റെ വാചകമായി പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തിക രംഗം, ഷേര്‍പാ ട്രാക് സംവിധാനം, ജി-20 രാജ്യങ്ങളിലെ പൗരന്മാരുടെ സംഘടനകളുടെ പ്രവര്‍ത്തനം എന്നിവയാണ് ചര്‍ച്ചയാകുന്നത്.