2024 മെയ് മാസം 12 ന് തൃശ്ശൂരിൽ നന്ദിക്കര തേജസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ IFSE പ്രസിഡന്റ് ഗണേശൻ. കെ. അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഗ്ലോബൽ കാർബൺ ന്യൂട്രൽ ക്ലബ്ബ് പദ്മശ്രീ മീനാക്ഷിയമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പദ്മശ്രീ എംകെ കുഞ്ഞോൽ മാഷ്, മണിവണ്ണൻ. എ(Rtd DCP Tamilnadu police ), ഡോ. വെങ്കടേഷ് (chairman, AIMAA), ഡോ. ഗോപകുമാർ ചോലയിൽ (Rtd scientifical officer, kerala Agricultural University, Mannuthi), Dr ഉണ്ണികൃഷ്ണൻ തെക്കെപ്പാട്ട് (prof. Govt college, Trissur )ട്രീവ പാടത്ത് (USA), മോഹന കൃഷ്ണൻ (തുള്ളൽ വിഭാഗം മേധാവി, കേരള കലാമണ്ഡലം ), Adv. പരമേശ്വരൻ (vice chairman, Global Carbon Neutral Club )എന്നിവർ പങ്കെടുത്തു. IFSE – യുടെ വാർഷിക സമ്മേളനത്തിൽ അവാർഡ് നേടിയ കലാകാരന്മാരുടെ കലാ കായിക പ്രകടനങ്ങളോടെ 5 മണിക്ക് അവസാനിച്ചു.