പട്ന: കഞ്ചാവ് വാങ്ങാൻ പണം നൽകാഞ്ഞതിനു 23 കാരൻ അമ്മയെ അടിച്ചു കൊന്നു. ശനിയാഴ്ച രാത്രി പട്നയിലെ കൈമുർ ജില്ലയിലെ ചെയിൻപൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഫക്രാബാദിലാണ് സംഭവം. ജഫ്രൺ ബിവി എന്ന അമ്പത് വയസ്സുകാരി സ്ത്രീയെയാണ് മകൻ നയീം ഖാൻ ഇരുമ്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തിയത്
കഞ്ചാവ് വാങ്ങാൻ നയീം അമ്മയോട് അമ്പത് രൂപ ആവശ്യപ്പെട്ടതായി എസ് എച്ച് ഒ സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ വീട്ടിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോലും പണമില്ലെന്നായിരുന്നു ജഫ്രൺ മറുപടി നൽകിയത്. മറുപടി കേട്ട് ക്രുദ്ധനായ നയീം വീടിനുള്ളിലുണ്ടായിരുന്ന ഇരുമ്പ് വടി എടുത്ത് അമ്മയെ അടിക്കുകയായിരുന്നു.
നയീമിന്റെ ഇളയ സഹോദരൻ ഗുഡ്ഡു വീട്ടിലേക്ക് വരുമ്പോൾ അമ്മയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതാണ് കണ്ടതെന്നും എസ്എച്ച്ഒ പറഞ്ഞു. ഗുഡ്ഡു നയീമിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. എന്നാൽ ഇയാളെ തള്ളിമാറ്റിയതിന് ശേഷൺ നയീം ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ ജഫ്രണെ ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു.