തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങളോടെ കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകൾ ആരംഭിച്ചു. രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ് സർവീസ് നടക്കുക.
ഓണാവധികൾ കണക്കിലെടുത്താണ് സർവിസുകൾ പുനഃരാരംഭിച്ചത്. സെപ്തംബർ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിട്ടുള്ളത്. ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.